ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലി ചലോ മാർച്ച് സംഘ‍ർഷഭരിതം

The Delhi Chalo march demanding the resignation of Gyanesh Kumar turned volatile

Oct 12, 2026 - 19:39
 0
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലി ചലോ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലി ചലോ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ അക്രമാസക്തരായെങ്കിലും  നേതാക്കൾ സംയമനം പാലിക്കാൻ നിർദ്ദേശിച്ചു. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ, ബാരിക്കേഡുകൾ നിരത്തി പൊലീസ് പ്രതിഷേധം തടഞ്ഞതോടെയാണ് ഡൽഹി വീണ്ടും സംഘർഷഭരിതമായത്. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ ഉന്തും തള്ളുമുണ്ടായി. ഫുട് പാത്തിൽ നിന്നവരെയടക്കം പൊലീസ് ഒഴിപ്പിക്കാൻ നോക്കിയതോടെ സംഘ‍ർഷാവസ്ഥ ശക്തമായിട്ടുണ്ട്. പ്രതിഷേധക്കാരെ വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമവും പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതേസമയം സുപ്രീം കോടതിയി മാർച്ചിനിടെ ഗ്യാനേഷിനെതിരെ രാഹുൽ ഗാന്ധി ഹർജി നൽകി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0