സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽ നിന്ന് മാറ്റി മുഖ്യമന്ത്രിക്ക് നൽകണമെന്ന നിലപാടുമായി ടിവികെ
TVK has taken a stand that the Chancellorship of state universities should be transferred from the Governor to the Chief Minister
സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽ നിന്ന് മാറ്റി മുഖ്യമന്ത്രിക്ക് നൽകണമെന്ന നിലപാടുമായി ടിവികെ. വൈസ് ചാൻസലർ നിയമനങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന ഗവർണർ–സംസ്ഥാന സർക്കാർ തർക്കം അവസാനിപ്പിക്കുക.നിലവിൽ 22 സംസ്ഥാന സർവകലാശാലകളിൽ ഏകദേശം 15 എണ്ണം സ്ഥിരം വൈസ് ചാൻസലർമാരില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യം പരിഹരിക്കുക. സർവകലാശാലകളുടെ ഭരണനടപടികളും അക്കാദമിക് പ്രവർത്തനങ്ങളും വേഗത്തിലാക്കുക. എന്നി ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ടിവികെയുടെ നിലപാട്.
അതേസമയം, ഇത് ഒരു രാഷ്ട്രീയ-നിയമപരമായ വിഷയമാണ്. ഗവർണറുടെ ചാൻസലർ പദവി മാറ്റുന്നതിനെതിരെ ഭരണഘടനാപരവും നിയമപരവുമായി എതിർവാദങ്ങളും ഉണ്ട്. മുൻപ് സമാന നിയമഭേദഗതികൾ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













