സുധീർ സി.ബി നിർമ്മിച്ച് ജീവ സംവിധാനം ചെയ്ത ഇനിയും ഫെബ്രുവരി ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നു
Produced by Sudheer CB under the banner of Yadu Film Factory and directed by Jeeva
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി നിർമ്മിച്ച് ജീവ സംവിധാനം ചെയ്യുന്ന ''ഇനിയും" ഫെബ്രുവരി ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നു. സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ പാർത്ഥിപ് കൃഷ്ണൻ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ , കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി,ചെമ്പിൽ അശോകൻ,സുനിൽ സുഖദ,കോട്ടയം രമേശ്,നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്,ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ഭദ്ര, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി,മഞ്ജു സതീഷ്,ആശ വാസുദേവൻ,ആശ എസ് നായർ,ചാർമിള, പാർവ്വണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ഫാമിലി എന്റർടെയ്‌നർ ചിത്രത്തിൻ്റെ കഥ, തിരക്കഥ,സംഭാഷണം നിർമ്മാതാവ് സുധീർ സി ബി എഴുതുന്നു. കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം പകരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













