കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ മഹാശിവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

Preparations for Mahashivratri celebrations are complete at Isha Yoga Center, Coimbatore

Feb 11, 2026 - 20:59
Feb 11, 2026 - 21:05
 0
കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ മഹാശിവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ നിന്നുള്ള മഹാശിവരാതി ആഘോഷങ്ങൾ തത്സമയം കേരളത്തിലെ 29 ക്ഷേത്രങ്ങളിൽ  ഫെബ്രുവരി 15 ന് പ്രദർശിപ്പിക്കുന്നു. ഇതിൽ 12 ക്ഷേത്രങ്ങളിൽ വെച്ച് ഭക്തർക്ക് രുദ്രാക്ഷ ദീക്ഷ സ്വീകരിക്കാനുള്ള സൗകര്യമുണ്ടാകും. സദ്ഗുരുവിനൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെ ഭക്ത്തർക്ക് അവസരമുണ്ടാകും. വിപുലമായ ആഘോഷപരിപാടികൾ ടിവി ചാനലുകളിലൂടെയും ഡിജിറ്റൽ സ്ട്രീമുകളിലൂടെയും കോടിക്കണക്കിന് ആളുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ധ്യാനലിംഗത്തിൽ നടക്കുന്ന പഞ്ചഭൂത ആരാധനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. ആദിയോഗി ദിവ്യദർശനം എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ അന്നേദിവസം രാത്രിയിലെ പ്രധാന ആകർഷണമാണ്. ഗുജറാത്തി ഗായകൻ ആദിത്യ ഗാധ്വയുടെയും നാടൻ വാദ്യമേള കലാകാരൻ പ്രശാന്ത് സോനാഗ്രയുടെയും പ്രകടനങ്ങൾ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും. സൗണ്ടസ് ഓഫ് ഈശ, സ്വരൂപ് ഖാൻ, ബ്ലാസ്, പാരഡോക്സ് എന്നിവരോടൊപ്പം സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധർവ് എന്നിവരുമായി ചേർന്ന് ഒരുക്കുന്ന സംഗീത കലാവിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടും. 

തുടർന്ന് സദ്ഗുരു ഭകതരെ മഹാമന്ത്ര ദീക്ഷയിലേക്ക് നയിക്കും. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ വൈകുന്നേരം 6  മണിമുതൽ സദ്ഗുരുവിന്റെ യൂട്യൂബ് ചാനലുകളിലും 24 ഭാഷകളിലായി വിവിധ ടിവി ചാനലുകളിലും തത്സമയം സംപ്രേക്ഷണം  ചെയ്യും. 

ഈശ യോഗ സെന്ററിൽ നിന്നുള്ള മഹാശിവരാതി ആഘോഷങ്ങൾ നമ്മുടെ ജനഭൂമി യൂട്യൂബ് ചാനലും തത്സമയം പ്രേക്ഷരിലേക്ക് എത്തിക്കുന്നു. link  https://www.youtube.com/@janabhoominews 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0