പത്തനാപുരം പഞ്ചായത്തിൽ മികച്ച റോഡുകൾ നിർമ്മിച്ചു: മന്ത്രി ഗണേഷ്
*പത്തനാപുരം പഞ്ചായത്തിൽ മികച്ച റോഡുകൾ നിർമിച്ചു: മന്ത്രി കെ ബി ഗണേഷ് കുമാർ*
പത്തനാപുരം പഞ്ചായത്തിലെ പ്രധാനപ്പെട്ട മേഖലകളിൽ മികച്ച റോഡുകൾ നിർമ്മിച്ച് യാത്രകൾ സുഗമമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. കവലയിൽ ക്ഷേത്രം - മൃഗാശുപത്രി യു.ഐ.ടി -ചേലക്കോട് - വൈ.എം.സി.എ, പത്തനാപുരം - വലിയ മഠം - എംഎൽഎ ജംഗ്ഷൻ - അത്തല -ബാബാസാഹിബ് നഗർ - കുഴവക്കാട് എന്നീ റോഡുകളുടെ ഉദ്ഘാടനം കുഴവക്കാട് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പത്തനാപുരത്തെ ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ വികസിപ്പിച്ചു. വെള്ളക്കെട്ട് വരാതെ, റോഡിന്റെ വിവിധ ഇടങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ടൈൽസ് പാകി. കോൺട്രാക്ടർമാർ സമയബന്ധിതമായി റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. കെഎസ്ടിപിഎ റോഡ് നവീകരിച്ചു. പത്തനാപുരത്ത് ബൈപാസും ഉടൻ വരും. ഏനാത്ത് - പത്തനാപുരം റോഡ് നവീകരണവും ഉടനെ പൂർത്തിയാക്കും. വിവിധ ബസ്- മിനി ബസ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. പത്തനാപുരം മുതൽ കോന്നി മെഡിക്കൽ കോളേജ് വരെയുള്ള ബസ് സർവീസ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഷാനവാസ് അധ്യക്ഷയായി. സംസ്ഥാന സർക്കാരിൻറെ ഗ്രാമീണ റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിച്ചത്. 45 ലക്ഷം രൂപ ചെലവഴിച്ച് കവലയിൽ ക്ഷേത്രം -വൈ.എം.സി.എ റോഡും വലിയ മഠം - ബാബാസാഹിബ് നഗർ റോഡ് 37 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമിച്ചത്. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













