ഇന്ത്യൻ പെർഫോമിംങ് റൈറ്റ്സ് സൊസൈറ്റി കേരളത്തിലെ ഐപി ഹബ്ബായി മൂവി വേൾഡ് മീഡിയയെ നിയമിച്ചു

Indian Performing Rights Society Appointed Movie World Media as the IP Hub in Kerala

Mar 1, 2026 - 10:45
 0
ഇന്ത്യൻ പെർഫോമിംങ് റൈറ്റ്സ് സൊസൈറ്റി  കേരളത്തിലെ ഐപി ഹബ്ബായി മൂവി വേൾഡ് മീഡിയയെ നിയമിച്ചു

ഇന്ത്യൻ പെർഫോമിംങ് റൈറ്റ്സ് സൊസൈറ്റി അവരുടെ കേരളത്തിലെ ഐപി ഹബ്ബായി മൂവി വേൾഡ് മീഡിയയെ നിയമിച്ചു.  എറണാകുളം ഗോകുലം കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ മ്യൂസിക് കമ്പനി അസോസിയേഷൻ സെക്രട്ടറി ശ്രീധർ സ്വാമിനാഥൻ, ഐ പി ആർ എസ് സൗത്ത് ഇന്ത്യ ഹെഡ്  ബാലമുരളി തിരുമുരുഗൻ എന്നിവരിൽ നിന്നും മൂവീ വേൾഡ് മീഡിയ ചെയർമാൻ ഇർഷാദ് നസീം ഐപി ഹബ്ബ് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. മലയാളത്തിലെ കോപ്പി റൈറ്റ് ഓണേഴ്സ്,ഗാന രചയിതാക്കൾ,സംഗീത സംവിധായകർ ഇവർക്കെല്ലാം അവരുടെ ഗാനങ്ങൾ പബ്ലിക്കായി(ഗാനമേള, റേഡിയോ, സ്റ്റേജ് പ്രോഗ്രാം തുടങ്ങിയവ) മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ അതിൽ നിന്നുമുള്ള വരുമാനത്തിന്റെ ലാഭ വിഹിതം ലഭിക്കുന്നതാണ്. അതിനായി ഐ പി ആർ എസ്സിൽ രജിസ്ട്രേഷൻ എടുക്കേണ്ടതും ആയതിനുള്ള എല്ലാവിധ സഹായ സഹകരണവും 'മൂവി വേൾഡ് മീഡിയ' ചെയ്തു തരുന്നതാണ് 
ബന്ധപ്പെടേണ്ട നമ്പർ- 9846625151.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0