ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡുമായി ഇ ഡി

ED conducts extensive raids in connection with Sabarimala gold loot case

Jan 20, 2026 - 14:29
 0
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡുമായി ഇ ഡി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡുമായി ഇ ഡി. 21 കേന്ദ്രങ്ങളിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥനത്തും ഇഡി സംഘമെത്തി പരിശോധന നടത്തുന്നുണ്ട്. ചെന്നൈയിലെ സ്മാർട്ട് ക്രീയേഷൻസിലും, ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന്റെ വീട്ടിലും  ഇ ഡി പരിശോധന നടത്തുന്നുണ്ട്. കേസ് അന്വേഷണം ഹൈകോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഓപ്പറേഷൻ ഷാഡോ എന്ന പേരിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0