ഇൻഡിഗോ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഡിജിസിഎ മേൽനോട്ട സംഘത്തെ നിയോഗിച്ചു.

The move comes amid hundreds of flights being cancelled and passengers stranded at various airports across the country.

Dec 11, 2025 - 17:45
 0
ഇൻഡിഗോ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഡിജിസിഎ മേൽനോട്ട സംഘത്തെ നിയോഗിച്ചു.

ഇൻഡിഗോ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഡിജിസിഎ മേൽനോട്ട സംഘത്തെ നിയോഗിച്ചു. സിഇഒയെ വിളിച്ചുവരുത്തി.രാജ്യത്തെ ഏറ്റവും വലിയ വിമാനം സർവീസായ ഇൻഡിഗോയിൽ സംഭവിച്ചിരിക്കുന്ന വ്യാപക ഓപ്പറേഷണൽ പ്രതിസന്ധിയെത്തുടർന്ന് കേന്ദ്ര വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ ശക്തമായ ഇടപെടലുകൾ ആരംഭിച്ചു. തുടർച്ചയായി നൂറുകണക്കിന് വിമാനങ്ങൾ റദ്ദാകുകയും യാത്രക്കാർ രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

പ്രതിസന്ധിയുടെ വ്യാപ്തി പരിശോധിച്ച് ഇൻഡിഗോയുടെ ആഭ്യന്തര പ്രവർത്തനം നിരീക്ഷിക്കാൻ ഡിജിസിഎ 8 അംഗ പ്രത്യേക മേൽനോട്ട സംഘം നിയോഗിച്ചു. ദില്ലിയിലെ ഇൻഡിഗോ കോർപ്പറേറ്റ് ആസ്ഥാനത്താണ് സംഘം പ്രവർത്തിക്കുന്നത്. ഇവർ ഫ്ലൈറ്റ് ഓപ്പറേഷനുകൾ, ക്രൂ നിയോഗം, ക്രൂ കുറവ്, സർവീസ് യാത്രാകാലതാമസം, റദ്ദാക്കലുകൾ തുടങ്ങിയ കാര്യങ്ങൾ ദിവസേന വിലയിരുത്തി നിയന്ത്രണ ഏജൻസിക്ക് റിപ്പോർട്ട് നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0