വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള സർക്കാർ മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു

Chief Minister Vijay has ordered the closure of government liquor shops near schools and places of worship

May 12, 2026 - 15:19
 0
വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള  സർക്കാർ മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു


തമിഴനാട്ടിൽ പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന സർക്കാർ മദ്യശാലകൾ അടിയന്തരമായി പൂട്ടാനാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉത്തരവിട്ടത്.  വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ഷോപ്പുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് അധികൃതർക്ക് കർശന നിർദേശം നൽകി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും സെൻസിറ്റീവ് മേഖലകളിലും മദ്യശാലകൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് പ്രധാനമായും പൂട്ടുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0