കോതമംഗലം മൂന്നാർ റോഡിലെ ഊന്നുകൽ തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു
A tourist bus caught fire near Oonnukal Talakkode on the Kothamangalam Munnar road
കോതമംഗലം - മൂന്നാർ റോഡിലെ ഊന്നുകൽ തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്തേക്ക് വിവാഹ ആവശ്യത്തിനായി പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചു. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











