എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്താൻ തിരുവനന്തപുരം തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകി
A division bench led by High Court Chief Justice Soumen Sen issued this directive to the government
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്താൻ സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് ഈ നിർദേശം നൽകിയത്. രണ്ട് സർവേ നമ്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമിയാണ് അളക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ. എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് ഈ നടപടി. 1977-ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സർവകലാശാലയുടെ ഭൂമിയാണ് അനുവദിച്ചത്. എന്നാൽ അവിടെ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും, സർവകലാശാല ഭൂമി അനധികൃതമായി കൈയേറിയാണ് സെന്റർ നിർമിച്ചതെന്നുമാണ് ഹർജിയിലെ ആരോപണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










