നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മർദ്ദം 12 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

12 students commit suicide due to stress related to the cancellation of NEET UG exam

Jun 22, 2026 - 16:21
 0
നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മർദ്ദം 12 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത അനിശ്ചിതത്വവും മാനസിക സമ്മർദ്ദവും കാരണം 12 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മെയ് 12-ന് പരീക്ഷ റദ്ദാക്കിയത് മുതൽ ജൂൺ 21-ലെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായുള്ള 37 ദിവസങ്ങൾക്കുള്ളിലാണ് രാജ്യത്തുടനീളം 12 വിദ്യാർത്ഥികൾ ജീവനൊടുക്കിയത്.നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ, വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയവും ഫലത്തെക്കുറിച്ചുള്ള ആശങ്കയുമാണ് വിദ്യാർത്ഥികളെ മാനസികമായി തളർത്തിയത്. ജീവനൊടുക്കിയവരിൽ 7 പേരുടെ പക്കൽ നിന്നും ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിരുന്നു. പുനഃപരീക്ഷ എഴുതാനുള്ള മാനസികാവസ്ഥയിലല്ല തങ്ങളെന്ന് ഭൂരിഭാഗം പേരും ഇതിൽ വ്യക്തമാക്കിയിരുന്നു. അഞ്ചോളം കേസുകളിൽ കുറിപ്പുകളൊന്നും കണ്ടെത്താനായില്ല.രാജസ്ഥാൻ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0