സ്ത്രീത്വം നിറഞ്ഞ ശരീരഭാഷ: ലാലേട്ടന്റെ പുതിയ പരസ്യചിത്രം ശ്രദ്ധ നേടുന്നു
Popular star Mohanlal beautifully portrays feminine features in his new ad film
സ്ത്രൈണ ഭാവങ്ങളെ അതിമനോഹരമായാണ് പ്രിയതാരം മോഹൻലാൽ പുതിയ പരസ്യ ചിത്രത്തിലൂടെ അവതരിപ്പിച്ചത് സ്ത്രീത്വം നിറഞ്ഞ ശരീരഭാഷ വിസ്മയിപ്പിക്കുന്നതാണ്. അതിഭാവുകത്വമില്ലാത്ത അടക്കമുള്ള അവതരണം. കണ്ണുകളിലെ തിളക്കവും, സ്ഥായിയായ ചിരിയും നമ്മുടെ മനം നിറക്കും. പരമ്പരാഗത പരസ്യ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സമകാലിക സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ആശയങ്ങളെ പരസ്യ ചിത്രം ഏറെ ആകർഷകമായാണ് അവതരിപ്പിച്ചത്. തുടരും ചിത്രത്തിന് ശേഷം പ്രശസ്ത പരസ്യ സംവിധായകൻ പ്രകാശ് വർമ്മയും മോഹൻലാലും ഒന്നിക്കുന്ന ആഭരണ പരസ്യ ശ്രദ്ധ നേടുകയാണ്. ആഭരങ്ങൾ ധരിച്ചു തന്റെ സൗന്ധര്യം ആസ്വദിക്കുകയും നൃത്ത ചുവടുകൾ വെക്കുകയും ചെയ്യുന്ന മോഹൻലാൽ, 110 സെക്കന്റ് ദൈർഘ്യാമുള്ള പരസ്യ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ഇതിനോടകം സമ്മിശ്ര പ്രതികരണങ്ങൾ കൊണ്ട് നിറയുകയാണ്. ഓരോരുത്തരും മനുഷ്യനായി തുടരാനും വൈവിധ്യം നമുക്കിടയിൽ സ്വാഭാവികമാണെന്നും പരസ്യചിത്രം ലളിതമായി പറയുകയാണ്. എല്ലാവരെയും അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാക്കുകയാണ് പ്രധാനം. പരിപൂർണ നടനെന്ന മോഹൻലാലിൻറെ അതുല്യ പ്രതിഭയെ കൂടുതൽ തിളക്കമുള്ളതാക്കുകയാണ് പ്രകാശ് വർമ്മയുടെ പുതിയ പരസ്യ ചിത്രത്തിലൂടെ...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













