വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ കുറക്കാനൊരുങ്ങുന്നു
vande bharat express set for ticket for price reduction? what passengers need to know
ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ കുറക്കാനൊരുങ്ങുകയാണ്. യാത്രക്കാരുടെ എണ്ണം കുറവായിട്ടുള്ള റൂട്ടുകളിലാണ് ഇത്തരമൊരു നീക്കം പരിഗണിക്കുന്നത്, കൂടുതൽ ആളുകൾക്ക് ഈ ട്രെയിനുകൾ ഉപയോഗിക്കാനാവശ്യമായ രീതിയിലാണ് പുതിയ നീക്കം. ഇന്ദോർ ഭോപാൽ റൂട്ടുകളിൽ ശരാശരി 29 ശതമാനം കിഴിവാണുള്ളത്. ടിക്കറ്റുകൾ 950 രൂപയാണ് ചെയർ കാറുകൾക്കും, 1,525 രൂപ എക്സിക്യൂട്ടീവ് ചെയർ കാറുകൾക്കുമാണ് നിരക്ക്.റിസർവേഷൻ ഫീസ്, ജിഎസ്ടി തുടങ്ങിയ അധിക ചാർജുകൾ ഈ ഇളവിൽ ഉൾപ്പെടില്ല.
ഭോപാൽ ജബൽപൂർ റൂട്ടുകളിൽ 32 ശതമാനമാണ് നിരക്കിൽ കിഴിവുള്ളത്. നാഗ്പൂർ–ബിലാസ്പുർ 55 ശതമാനമാണ് വിലക്കിഴിവുള്ളത്. കുറഞ്ഞ ദൂരം പോകുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവർ ഐആർസിടിസി വെബ്സൈറ്റ് അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പോർട്ടൽ വഴി നിരക്കുകളിലെ പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുക. ഇതിലൂടെ ടിക്കറ്റ് വിലക്കുറവിന്റെ പ്രയോജനം എടുക്കാനാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













