മലയാളികൾക്ക് സുപരിചിതനായ വില്ലൻ ഗാവിൻ പക്കാർഡ്

He became famous in Malayalam through the villainous character Fabian in Padmarajan's Season.

May 18, 2025 - 22:47
 0
മലയാളികൾക്ക് സുപരിചിതനായ വില്ലൻ ഗാവിൻ പക്കാർഡ്

മലയാളികൾക്ക് സുപരിചിതനായ വില്ലൻ ഗാവിൻ പക്കാർഡ്. പത്മരാജൻ്റെ സീസണിലെ ഫാബിയൻ എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ശ്രദ്ധേയനാകുന്നത്. ആനവാൽ മോതിരത്തിലെ 'ആൽബർട്ടോ ഫെനിൻ' എന്ന കള്ളക്കടത്തുകാരനും 'ആയുഷ്കാല'ത്തിലെ  'ബെഞ്ചമിൻ ബ്രൂണോ' എന്ന എന്ന കൂലി കൊലയാളി ഭീകരനും ആര്യനിലെ ദാദയും ബോക്സറിലെ 'ബോക്സിങ് താരവും മലയാളികൾക്ക് മറക്കാൻ  കഴിയാത്തതാണ്.


ഗാവിൻ ജനിച്ചത് ബോംബെയിലാണ്. പിതാവ് ഒരു കമ്പ്യൂട്ടർ വിദദ്ധനായിരുന്നു. അമ്മ കൊങ്കിണി ഭാഷ സംസാരിക്കുന്ന ഇന്ത്യാക്കാരിയായിരുന്നു. വിവാഹ ശേഷം ഇവർ ബാർബറാ എന്ന പേര് സ്വീകരിച്ചു. ഒരു ബോഡി ബിൽഡർ ആയിരുന്ന ഗാവിൻ, 1989-ൽ 'ലാക' എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വില്ലൻ വേഷങ്ങളിലൂടെയാണ് ഗാവിൻ ശ്രദ്ധേയനായത്. മൊഹ്റ, താടിപാർ, സഡക്', ജൽവ, ചമത്കാർ, ബടേമിയാൻ ചോട്ടേമിയാൻ, ഗദ്ദാർ, കരൺ അർജുൻ, ഭീഷ്മ' എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.  സഞ്ജയ്ദത്ത്, സുനിൽ ഷെട്ടി എന്നീ ബോളിവുഡ് സൂപ്പർതാരങ്ങളുടെ ആദ്യകാല ഫിറ്റ്നസ് ട്രെയിനറായിരുന്നു. 2001-ൽ പുറത്തിറങ്ങിയ 'യെ ഹെ' ആണ് അവസാനചിത്രം.

മികച്ച ബോഡി ബിൽഡർക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രി യിലായിരുന്നു 2012 മെയ് 18-ന്  ഗാവിൻ്റെ അന്ത്യം. ഇന്ത്യാക്കാരിയായ ഭാര്യയും രണ്ടു മക്കളമൊരുമിച്ച് ന്യൂ മുബൈയിൽ ആയിരുന്നു താമസം. അവസാന കാലത്ത് ഭാര്യയുമായി പിരിഞ്ഞ് ഇളയ സഹോദരനുമൊത്തായിരുന്നു  ജീവിതം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0