പാക് നടൻ ഫവാദ്ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാലിനെ വിലക്കേർപ്പെടുത്തി കേന്ദ്രം
The Centre has banned the Bollywood film Abir Gulal starring Pakistani actor Fawad Khan
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് നടന്റെ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നീക്കം തുടങ്ങി. ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ല. വാണി കപൂർ നായികയായി അഭിനയിക്കുന്ന ചിത്രം രാജ്യത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെളിപ്പെടുത്തി. മെയ് 9 ആയിരുന്നു സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. ഒമ്പത് വർഷത്തിന് ശേഷം ഫവാദ് ഖാന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവായിരുന്നു അബിർ ഗുലാൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













