പഹൽഗാം ഭീകരാക്രമണം: പാകിസ്താനെതിരെ തെളിവുകളില്ലെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാക് ദർ.
Pahalgam terror attack: Pakistan Deputy Prime Minister Ishaq Dar says there is no evidence against Pakistan.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ഇന്ത്യയുടെ പക്കൽ തെളിവുകളൊന്നുമില്ലെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാക് ദർ. ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമാണ്. സംഭവത്തിന് ശേഷം ഇന്ത്യ അനാവശ്യ ഹൈപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ നടപടികൾ തിടുക്കത്തിലുള്ളതാണ്. ഇന്ത്യയുടെ നീക്കത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനായി ഉന്നതതല യോഗം ചേരാനും തീരുമാനമായതായി പാകിസ്ഥാൻ അറിയിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനും നയതന്ത്ര ബന്ധങ്ങൾ തരംതാഴ്ത്താനുമുള്ള ഇന്ത്യയുടെ നടപടികൾ പാകിസ്താനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













