നരേന്ദ്ര മോദി ജനകീയനായ നേതാവെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.

US Vice President JD Vance said he is jealous of the acceptance that Indian Prime Minister Narendra Modi is receiving.

Apr 23, 2025 - 18:20
 0
നരേന്ദ്ര മോദി ജനകീയനായ നേതാവെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ അസൂയ തോന്നുന്നുവെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇക്കാര്യം മോദിയോട് താൻ പറഞ്ഞിരുന്നു. അദ്ദേഹം ജനകീയനായ നേതാവാണ്. നാല് ദിവസത്തെ ഇന്ത്യാ സന്ദ‍ർശനത്തിനാണ് ജെ ഡി വാൻസും കുടുംബവും തിങ്കളാഴ്ച ഡൽഹിയിലെത്തിയിരുന്നത്. വാൻസിന്റെ ഇന്ത്യ സന്ദ‌ർശനം തുടരുകയാണ്. അമേരിക്കയും ഇന്ത്യയും ഒരുപോലെ വളരണം എന്നാണ് ട്രംപിന്റെ ആഗ്രഹമെന്നും അതിലൂടെ നല്ലൊരു ഭാവി ഇരു രാജ്യങ്ങൾക്കും സൃഷ്ടിക്കാൻ കഴിയുമെന്നും വാൻസ് കൂട്ടിചേർത്തു. ജയ്‌പൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0