നജസ്സ് എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി.

The official video song of the film 'Najass', which features a dog named 'Canine Star' 'Kuvi' as the central character, has been released

May 24, 2025 - 22:23
 0
നജസ്സ് എന്ന ചിത്രത്തിലെ ഒഫീഷ്യൽ  വീഡിയോ ഗാനം റീലിസായി.


നജസ്സ് എന്ന ചിത്രത്തിലെ ഒഫീഷ്യൽ  വീഡിയോ ഗാനം റീലിസായി. ബാപ്പു വെളിപ്പറമ്പ് എഴുതിയ വരികൾക്ക് സുനിൽകുമാർ പി കെ സംഗീതം പകർന്ന്  ഹിസ്സാം അബ്ദുൾ വഹാബ് ആലപിച്ച " യാ അള്ളാ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ശ്രീജിത്ത്  പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച "നജസ്സ് "എന്ന ചിത്രത്തിൽ  പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൈലാഷ്,  കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,സജിത മഠത്തിൽ,ടിറ്റോ വിൽസൺ,അമ്പിളി ഔസേപ്പ്,കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0