കേന്ദ്ര ആഭ്യന്തരമന്ത്രാലയ റിപ്പോർട്ട്: കേരളം നക്സൽ മുക്തം

Union Home Ministry Report: Kerala is free of Naxals, says the Union Home Ministry.

Apr 28, 2025 - 10:16
 0
കേന്ദ്ര ആഭ്യന്തരമന്ത്രാലയ റിപ്പോർട്ട്: കേരളം നക്സൽ മുക്തം

കേരളം നക്സൽ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെയാണ് മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇനി മുതൽ നക്സൽ പ്രതിരോധത്തിന് കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കില്ല.
വയനാട് , പാലക്കാട് , മലപ്പുറം ജില്ലകളിലായി ഒൻപത് മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ കൊലപ്പെടുത്തിയിരുന്നു.735 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട് . 5 കേസുകൾ എൻഐഎയാണ് അന്വേഷിക്കുന്നത്. 14 മാവോയിസ്റ്റുകൾ അറസ്റ്റിലായി.
നക്സൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സുരക്ഷാ സേനകളെ ഈ ജില്ലകളിലെ പലയിടങ്ങളിലായി വിന്യസിച്ചിരുന്നു. അതിൽ കേന്ദ്ര സഹായവും കേരളത്തിന് ലഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വളരെ കുറവായത് കൊണ്ടാണ് നക്സൽ ബാധിത പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0