ഇന്ത്യൻ വേരുകളുള്ള കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയാണ് അനിത ആനന്ദ്

Anita Anand is Canada's new foreign minister with Indian roots.

May 15, 2025 - 16:36
 0
ഇന്ത്യൻ വേരുകളുള്ള കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയാണ് അനിത ആനന്ദ്

ഇന്ത്യൻ വേരുകളുള്ള കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയാണ് അനിത ആനന്ദ്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ്  ഇന്ത്യൻ വംശജനായ അനിത ആനന്ദ് നിയമിതയായത്. അനിത ആനന്ദ് 1967 മേയ് 20-ന് കാനഡയിലെ നോവ സ്കോട്ടിയയിലെ കെൻറ്റ്‌വിലിൽ ജനിച്ചു. അച്ഛൻ തമിഴ്‌നാട്ടിൽ നിന്നും അമ്മ സരോജ് ഡി.രാം പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ളവരാണ്. ഇരുവരും മെഡിക്കൽ പ്രൊഫഷണലായിരുന്നു. 2019-ൽ ഓക്‌വിൽ മണ്ഡലത്തിൽ നിന്നാണ് അനിത ആനന്ദ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് അവർ പബ്ലിക് സർവീസ്‌സ്, നാഷണൽ ഡിഫൻസ്, ട്രഷറി ബോർഡ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. അനിത ആനന്ദ് കാനഡയുടെ ചരിത്രത്തിലെ ആദ്യ ഹിന്ദു വിദേശകാര്യ മന്ത്രിയാണ്. കൂടാതെ, ഇന്ത്യൻ വംശജനായ ആദ്യ വനിതയും ആ സ്ഥാനത്തെത്തിയിരിക്കുന്നു. ഇത് കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർന്നുവരുന്ന പ്രതിനിധിത്വത്തെയും, രാഷ്ട്രീയ ശക്തിയെയും പ്രതിഫലിപ്പിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0