"സേവ് ജനതാദൾ (എസ്) "കൺവെൻഷൻ 30 ന്
കൊച്ചി: മുൻ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻ്റുമായിരുന്ന സി.കെ.നാണു വിൻ്റെ നേതൃത്വത്തിൽ "സേവ്ജനതാദൾ (എസ്) സംസ്ഥാന കൺവെൻഷൻ 30 ന് രാവിലെ 11ന് എറണാകുളം ടൗൺ ഹാളിൽ നടക്കും.ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി ) രൂപീകരിച്ച സാഹചര്യത്തിൽ രണ്ട് നേതാക്കളുടെ തീരുമാനം മാത്രമായത് അണികളിൽ നിരാശയുണ്ട്. കോഴിക്കോട്, എറണാകുളം, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പാർട്ടിക്കുള്ളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.ഇതിൻ്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ വൻനിര തന്നെ പുതിയ ദൗത്യവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചിരിക്കുന്നത്. ജനതാദൾ (എസ്) ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. ബിജിലിജോ സഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് ഉമ്മൻ, ഇടുക്കി ജില്ലാ പ്രസിഡൻ്റ് പൗലോസ് സംസ്ഥാന നിർവ്വഹണ സമിതി അംഗങ്ങളായ ജോസ്.സി.ജോസഫ്, പി.ടി.അഷറഫ് ഗുരുവായൂർ, എം.വി.രമേഷ് കുമാർ, ഗുരുദേവ സാജൻ, തകിടി കൃഷ്ണൻ നായർ, മംഗലത്ത് നൗഷാദ് കൊല്ലം, സി.കെ.സുധീർ വടകര, ദേവസ്യ, വിവിധ ജില്ലകളിലെ മണ്ഡലം പ്രസിഡൻ്റുമാരും യുവജന വിഭാഗം നേതാക്കളും പങ്കെടുക്കും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











