സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്ന് പരാതി നൽകി നിർമാതാവ് വിപിൻദാസ്

Producer Vipindas files complaint alleging that he demanded money for a movie review.

Jun 17, 2025 - 21:59
 0
സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്ന് പരാതി നൽകി നിർമാതാവ് വിപിൻദാസ്

സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്ന് പരാതി നൽകി നിർമാതാവ് വിപിൻദാസ്. വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് പറഞ്ഞ ഓൺലൈൻ സിനിമ നിരൂപകനെതിരെയാണ് പരാതി. പണം നൽകാൻ തയാറാകാത്തതിനാൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0