"മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ്സ് കത്തി നശിച്ചു;യാത്രക്കാർ രക്ഷപ്പെട്ടത് തലനാഴികക്ക് ...."

Feb 3, 2026 - 11:34
Feb 3, 2026 - 11:49
 0
"മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ്സ് കത്തി നശിച്ചു;യാത്രക്കാർ രക്ഷപ്പെട്ടത് തലനാഴികക്ക് ...."

കോട്ടയം:മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. വിനോദ സംഘവുമായി എത്തിയ ബസിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. മുണ്ടക്കയം ടൗണിൽ ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. കോട്ടയം സ്വദേശികളുടെ ‘മോക്ഷ’ എന്ന ടൂറിസ്റ്റ് ബസാണ് കത്തി നശിച്ചത്.

മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്‌. സ്ത്രീകളും കുട്ടികളും അടക്കം 45 അംഗ വിനോദ യാത്രാ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ അകത്തുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു.

യാത്രക്കാർ പുറത്തിറങ്ങി നിന്നത് കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്. ഫയർഫോഴ്സ് എത്തി തീയണച്ചു. എങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ച നിലയിലാണ്. വിവരമറിഞ്ഞ് ഹൈവേ പൊലീസടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0