ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. പിന്നീട് ജാമ്യത്തിൽ വിട്ടു.
The actress was arrested on a complaint by Balachandra Menon that she had been defamed on social media
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. സമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ബാലചന്ദ്രമേനോന്റെ പരാതിയിലാണ് നടിയെ അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റു ചെയ്തത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിക്ക് കോടതി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ലൈംഗികാരോപണത്തിൽ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ദേ ഇങ്ങോട്ട് നോക്കിയേ' എന്ന് സിനിമയുടെ ചിത്രീകരണ വേളയിൽ ബാലചന്ദ്ര മേനോനും നടൻ ജയസൂര്യയും പീഡിപ്പിച്ചെന്നായിരുന്നു ആലുവ സ്വദേശിയായ നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ ശൗചാലയത്തിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













