ബാംഗ്ളൂരിൽ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ്
The 33-year-old accused Harish Kumar killed his wife Padmaja
ബാംഗ്ളൂരിൽ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ്. 33വയസ്സുള്ള പ്രതി ഹരീഷ്കുമാർ ഭാര്യ പത്മജയെയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. മൂന്നരയും ഒന്നരയും വയസ്സുള്ള പെണ്മക്കളാണ് ഇവർക്കുള്ളത്. നടന്ന സംഭവത്തെ പോലീസിനോട് വിവരിച്ചത് മൂന്നരവയസ്സുകാരിയാണ്. മദ്യപിച്ചു സ്ഥിരം വീട്ടിലെത്താറുള്ള ഹരീഷ് ഭാര്യയെ ഉപദ്രവിക്കാറുള്ളത് പതിവാണ്. അന്നേദിവസം ക്രൂര മർദ്ദനമേറ്റ പദ്മജ ബോധരഹിതയായി, ആശുപത്രിയിൽ എത്തും മുൻപ് തന്നെ പത്മജ മരണപ്പെട്ടിരുന്നു. ദേഹത്തെ പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. അച്ഛൻ അമ്മയെ തല്ലി, കഴുത്തിൽ കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു, പിന്നെ 'അമ്മ കണ്ണ് തുറന്നില്ലെന്ന് മകൾ പറഞ്ഞു. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. പത്മജയും ഹരീഷും സിവിൽ എങ്ങിനീയർമാരാണ്. ഈയിടെ മദ്യപാനം സ്ഥിരമാക്കിയ ഹരീഷ് സ്ഥിരം ഭാര്യയെ സ്ത്രീധനത്തിന്റെ പേരുപറഞ്ഞു മർഥിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













