പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Famous Telugu actor Kotta Srinivasa Rao passed away. He was 83 years old

Jul 14, 2025 - 09:50
 0
പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. സിനിമാപ്രേമികളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി ഞായറാഴ്ച ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലായിരുന്നു. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കോട്ട ശ്രീനിവാസ റാവു, വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. മമ്മൂട്ടിയുടെ 'ദി ട്രെയിൻ' എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നടനെന്നതിലുപരി ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു. 1999 മുതൽ 2004 വരെ എം.എൽ.എ. ആയിരുന്നു. 2015-ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0