പ്രഭാസിന്റെ ഹോറർ ഫാന്റസി ചിത്രം ദി രാജാ സാബിന്റെ ടീസർ റിലീസ് ചെയ്തു

The Raja Saab, which will release on December 5, is Prabhas' only release this year.

Jun 17, 2025 - 19:21
 0
പ്രഭാസിന്റെ ഹോറർ ഫാന്റസി ചിത്രം ദി രാജാ സാബിന്റെ ടീസർ റിലീസ് ചെയ്തു

പ്രഭാസിന്റെ ദി രാജാ സാബിന്റെ ടീസർ റിലീസ് ചെയ്തു. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൽക്കി 2898 എഡി എന്ന ബ്ലോക്ക്ബസ്റ്റർ സയൻസ് ഫിക്ഷന് ശേഷം ഹൊറർ കോമഡി ജോണറിലൂടെയാണ് പ്രഭാസ് വീണ്ടുമെത്തുന്നതെന്നത് ശ്രദ്ധേയമാണ്. ടീസറിൽ താരത്തിന്റെ ആക്ഷനും നർമ്മമുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കാർത്തിക്ക് പളനിയാണ്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്യുന്ന ദി രാജ സാബ് പ്രഭാസിന്റെ ഈ വർഷത്തെ ഏക റിലീസാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0