പ്രഥ്വിരാജ് സുകുമാരൻ നായകനാകുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു
It is a perfect love song featuring Prithviraj and Priyamvada Krishnan
മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരൻ്റെ ജന്മദിനത്തിൽ ജന്മദിന പാരിതോഷികമായിട്ടാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. പ്രഥ്വിരാജും, പ്രിയംവദാ കൃഷ്ണനും പങ്കെടുക്കുന്ന തികഞ്ഞ ഒരു പ്രണയഗാനം. കാട്ടുറാസാ എന്നു് ആരംഭിക്കുന്ന ഈ ഗാനം വിജയ് യേശുദാസും, പാർവ്വതി മീനാക്ഷിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഈ ഗാനം മലയാളത്തിലെ മികച്ച സംഗീത സംവിധായകനെന്നു വിശേഷിപ്പിക്കാവുന്ന ജെയ്ക് ബിജോയ്സ് ചിട്ടപ്പെട്ടുത്തിരിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ നാടിൻ്റെ ആചാരങ്ങളും, പ്രണയത്തിൻ്റെ ഊഷ്മളമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ഗാനരംഗം വളരെ ചുരുങ്ങിയ സമയത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു. ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഏ.വി.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും , ഏ.വി.അനൂപും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ആരംഭം മുതൽ സംഘർഷത്തിലൂടെയും ഉദ്വേഗത്തിലൂടെയും , മികച്ച ആക്ഷൻ രംഗങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രം പ്രദർശന സജ്ജ് മാകുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗത്തിൻ്റെ പ്രകാശനം ഇപ്പോൾ നടത്തിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













