പോക്സോ കേസ് പ്രതി ജാനി മാസ്റ്ററുമായി പുതിയ സിനിമ: വിഘ്‌നേഷ് ശിവനും നയൻതാരയ്ക്കുമെതിരെ വിമർശനം

New movie with POCSO case accused Jani Master: Criticism against Vignesh Shivan and Nayanthara

Jul 4, 2025 - 15:26
 0
പോക്സോ കേസ് പ്രതി ജാനി മാസ്റ്ററുമായി പുതിയ സിനിമ: വിഘ്‌നേഷ് ശിവനും നയൻതാരയ്ക്കുമെതിരെ വിമർശനം

പോക്സോ കേസ് പ്രതി ജാനി മാസ്റ്ററുമായി പുതിയ സിനിമയിൽ പ്രവർത്തിക്കുന്നതിനെതിരെ സംവിധായകൻ വിഘ്‌നേഷ് ശിവനും നയൻതാരയ്ക്കുമെതിരെ   വിമർശനം. 2024 സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്. ജാനി മാസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഘ്നേഷ് ശിവനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്. 

എന്നോടുള്ള കരുതലിനും എനിക്ക് നല്‍കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി' എന്നാണ് വിഘ്നേഷിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ജാനി മാസ്റ്റർ പോസ്റ്റ് പങ്കുവെച്ചത്.  ഈ പോസ്റ്റിന് 'സ്വീറ്റ് മാസ്റ്റര്‍ ജി' എന്ന് വിഘ്നേഷ് കമന്‍റും ചെയ്തിരുന്നു. ഇതിന് പിന്നെലെയാണ് വിഘ്നേഷിനെയും നയന്‍താരയെയും വിമര്‍ശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0