ദീർഘ കാലത്തിനുശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ഇന്ത്യൻ റെയിൽവേ

Indian Railways has increased ticket prices after a long time

Jun 26, 2025 - 11:42
 0
ദീർഘ കാലത്തിനുശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ഇന്ത്യൻ റെയിൽവേ

ദീർഘ കാലത്തിനുശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ഇന്ത്യൻ റെയിൽവേ. പ്രതിമാസ സീസൺ ടിക്കറ്റിൽ മാറ്റം ഉണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നോൺ എസി മെയിൽ, എക്സ്പ്രസ്സ് ട്രെയിനുകളുടെ യാത്ര നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിപ്പിക്കും. എസി ക്ലാസ്സുകളിൽ രണ്ടു പൈസ വീതമാണ് കിലോമീറ്ററിന് ഈടാക്കുക. 500 കിലോമീറ്റർ വരെ സെക്കന്റ് ക്ലാസ് യാത്രക്കും സബർബൻ യാത്ര നിരക്കിലും മാറ്റമുണ്ടാകില്ല. ജൂലൈ ഒന്നുമുതൽ ആധാർ ഓതെന്റിഫിക്കേഷൻ നിരബന്ധമാക്കിയിട്ടുണ്ട്. ജൂലൈ 15 മുതൽ യാത്രക്കാർ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതെന്റിഫിക്കേഷൻ ഒരു അധികഘട്ടം കൂടി പൂർത്തിയാക്കേണ്ടിവരും. തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ത്യൻ റയിൽവെയുടെ ഏജന്റുമാർക്ക് ആദ്യ അരമണിക്കൂറിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0