തെളിവ് സഹിതം എന്ന ചിത്രം ജൂൺ ആറിന് തിയേറ്ററിൽ എത്തുന്നു

The film 'Alaysya Sahitham' will hit the theatres on June 6. The story and screenplay of the film are by Shafiq Karat.

May 28, 2025 - 12:45
 0
തെളിവ് സഹിതം എന്ന ചിത്രം  ജൂൺ ആറിന് തിയേറ്ററിൽ എത്തുന്നു

തെളിവ് സഹിതം എന്ന ചിത്രം  ജൂൺ ആറിന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ്  എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി വുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രമാണ്. സക്കീർ മണ്ണാർമലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനിൽ കുമാർ, പുതുമുഖ നടൻമാരായ ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്‌, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0