തെറ്റായ പ്രായം നൽകി ഇൻസ്റ്റാഗ്രാമിനെ പറ്റിക്കുന്നവർക്ക് ഇനി പണികിട്ടും.
Those who cheat on Instagram by giving a false age will now be punished.
തെറ്റായ പ്രായം നൽകി ഇൻസ്റ്റാഗ്രാമിനെ പറ്റിക്കുന്നവർക്ക് ഇനി പണികിട്ടും. എഐയുടെ സഹായത്തോടെയാണ് ഉപയോക്താവിനെ കണ്ടെത്തുന്നത്. കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ പുതിയ നടപടി. തെറ്റായ വിവരങ്ങൾ നൽകിയവരാണ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയാൽ അത് ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടും, ഇതിലൂടെ കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും.
നിലവിൽ പ്രായം നിർണ്ണയിക്കുന്നതിനായുള്ള മെറ്റാ എ.ഐ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുതുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













