ഡി എസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി
കേരളത്തിലെ നവോത്ഥാന നായകനായ മന്നത്തെ പത്മനാഭന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമായതായി ബിജെപി കേരള പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് ബിജെപി ഹെഡ്ക്വാർട്ടേഴ്സ് ആയ മാരാർജി ഭവനിൽ ഡി എസ് ജെ പി സംസ്ഥാന നേതാക്കളുടെയും,ബിജെപി നേതാവ് യോഗക്ഷേമസഭ സ്റ്റേറ്റ് കൗൺസിൽ മെമ്പർ മുരളീധരൻ നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രഖ്യാപനം നടന്നു.
മുന്നോക്ക സമുദായങ്ങളുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക് അലൈൻസിന് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നിരുപാധികപിന്തുണ നൽകിയിരുന്നു.
സംസ്ഥാനത്തെ മാറിമാറി വരുന്ന ഇടതുപക്ഷ വലതുപക്ഷ മുന്നണികൾ ന്യൂന പക്ഷ പ്രീണനം മുറുകെ പിടിക്കുമ്പോൾ ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് വേണ്ടി 10% ews സംവരണം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ ചൂണ്ടിക്കാട്ടി.
"കേരളത്തിൽ 20 ശതമാനത്തിൽ പരം വരുന്ന മുന്നോക്ക സമുദായങ്ങൾ, വിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും വലിയ വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മാറണമെങ്കിൽ നമുക്ക് താങ്ങായ, ആഗോളതലത്തിൽ മറ്റു രാജ്യങ്ങൾ ഉറ്റു നോക്കുന്ന, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങൾ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













