ടോവിനോ ചിത്രം നരിവേട്ട മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്
Tovino's film Narivetta is continuing to receive good response.
ടോവിനോ ചിത്രം നരിവേട്ട മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം തിരക്കഥ എഴുതിയത് അബിൻ ജോസഫ് ആണ്. പൊലീസ് ജോലിക്ക് താത്പര്യമില്ലാതെ പോകേണ്ടി വരുന്ന വർഗീസിനെയാണ് ടോവിനോ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. വർഗീസിന് മുത്തങ്ങ സമരത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നത് മുതലാണ് ചിത്രത്തിന്റെ കഥ മാറുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോയെന്ന് ആദ്യം ചിന്തിക്കുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് സിനിമ പൂർത്തിയാകുന്നത്.
നിരൂപക പ്രശംസകൾ നേടി ആഗോളതലത്തിൽ നരിവേട്ട ഏറെ ചർച്ചചെയ്യപെടുകയാണ്. നടന്ന സംഭവങ്ങളെ വളരെ റിയലിസ്റ്റിക് ആയി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചാണ് അനുരാജ് ഈ സിനിമയിലൂടെ കയ്യടി നേടുന്നത്. വർഗീസ് ടോവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തമിഴ് നടനും സംവിധായകനുമായ ചേരനും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിൽ ചേരന്റെ ആദ്യ ചിത്രമാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













