ഗാസിയാബാദിൽ വാടക ബംഗ്ലാവിൽ നിയമവിരുദ്ധമായി എംബസി നടത്തിയതിന് ഹർഷവർധൻ ജെയിൻ അറസ്റ്റിലായി
Harshvardhan Jain was arrested for illegally running an embassy in a rented bungalow in Ghaziabad
ഗാസിയാബാദിൽ വാടക ബംഗ്ലാവിൽ നിയമവിരുദ്ധമായി എംബസി നടത്തിയതിന് ഹർഷവർധൻ ജെയിൻ അറസ്റ്റിലായി. വ്യാജ നയതന്ത്ര പ്ലേറ്റുകളും രാഷ്ട്രീയ നേതാക്കളുടെ മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ചാണ് ആളുകളെ കബളിപ്പിച്ചത്. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് 47 കാരനായ ജെയ്നിനെ അറസ്റ്റ് ചെയ്തത്. ലണ്ടൻ കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിൽ നിന്ന് എംബിഎ ബിരുദമുള്ള വ്യക്തിയാണ് ജെയിൻ. കണക്കിൽപ്പെടാത്ത പണം ഒളിപ്പിക്കാൻ ഇത്തരം കമ്പനികളെ ജെയിൻ ഉപയോഗിച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്തരാഷ്ട്ര ആയുധ ഇടപാടുകാരനായ അദ്നാൻ ഖാഷോഗിയുമായി ജെയിൻ പ്രവർത്തിച്ചെന്നും റിപ്പോർട്ടുണ്ട്. ഡോ: എപിജെ അബ്ദുൾകലാം, പ്രധനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവർക്കൊപ്പമുള്ള എഡിറ്റ് ചെയ്ത ഫോട്ടോ ഉപയോഗിച്ചാണ് താൻ നയതന്ത്രജ്ഞനാണെന്ന് ആളുകളെ ജെയിൻ വിശ്വസിപ്പിച്ചത്. റൈഡിനിടെ നയതന്ത്ര പ്ലേറ്റുകളുള്ള 4 ആഡംബര കാറുകൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ രേഖകൾ, വ്യാജ പാൻകാർഡുകൾ, സീലുകൾ, പ്രസ് കാർഡുകൾ, വിദേശ കറൻസികൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













