ഓൺലൈനിലൂടെ പണം ആവശ്യപ്പെട്ടു: തട്ടിപ്പിനിരയായെന്ന് ഗായിക അമൃത സുരേഷ്
Amrita Suresh lost Rs 45,000. She received a message asking for money in the name of a close relative
ഓൺലൈനിലൂടെ പണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായെന്ന് ഗായിക അമൃത സുരേഷ്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. അടുത്ത ബന്ധുവിന്റെ പേരിൽ പണം ആവശ്യപ്പെട്ട സന്ദേശം വന്നു. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു. ബന്ധുവിന്റെ യുപിഐ ഐഡിക്ക് എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടയ്ക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വ്ലോഗിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. പണം അയച്ചതോടെ വീണ്ടും 30,000 രൂപ ചോദിച്ചുവെന്നും അമൃത സുരേഷ് പറയുന്നു. തന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ ചേച്ചിയെ വീഡിയോകോൾ ചെയ്തുവെങ്കിലും കോൾ കട്ട് ചെയ്തുവെന്ന് അമൃത പറഞ്ഞു. സാധാരണ കോൾ ചെയ്തപ്പോൾ ഫോൺ എടുത്തു. ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഗായിക വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













