ഓണക്കാല വിരുന്നായി എത്തുന്ന സാഹസം ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി
The official teaser of the film Sahasam, which will be released as an Onam festival, has been released
ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്. ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. യുവത്വത്തിൻ്റെ തിമിർപ്പും, ദുരൂഹതകളും, കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിതെന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഈ ചിത്ര മെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഏറെ ബലം നൽകുന്ന രീതിയിൽത്തന്നെയാണ് ദൃശ്യങ്ങളും ഓണക്കാല വിരുന്നായി എത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആൻ്റെണി , സജിൻ ചെറുകയിൽ , വിനീത് തട്ടിൽ, മേജർ രവി.ശബരീഷ് വർമ്മ, റാംസാൻ മുഹമ്മദ് ഗൗരി കൃഷ്ണ, ഭഗത് മാനുവൽ, ജീവാ ജോസഫ്, ,കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ,ആൻ സലിം,എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെഅജുവർഗീസും അവതരിപ്പിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













