എന്താണ് ഡീയെസ് ഈറെ. പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം

Pranav’s strong performance captivates the audience from the beginning to the end of the film

Nov 3, 2025 - 16:41
Nov 3, 2025 - 16:45
 0
എന്താണ് ഡീയെസ് ഈറെ. പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം

നടൻ പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രമാണ് ഡീയെസ് ഈറെ. ചിത്രത്തിൽ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റോമൻ കത്തോലിക്കർ മരിച്ചവർക്ക് വേണ്ടി നടത്തുന്ന കുര്‍ബാനയില്‍ പാടിയിരുന്ന ഒരുലത്തീന്‍ ഗീതമാണ് ഡീയസ് ഈറേ. സെൻ്റ് ഫ്രാൻസിസ് അസീസിയുടെ ശിഷ്യനും ജീവചരിത്രകാരനുമായ തോമസ് ഓഫ് സെലാനോ ആണ് ഈ സങ്കീർത്തനത്തിന്റെ രചയിതാവ് എന്നാണ് കരുതപ്പെടുന്നത്. 18 വരികളുള്ള ഈ ​ഗീതം മരിച്ചപ്പോഴാണ് ആലപ്പിക്കുന്നത്. രാഹുൽ ശിവൻ പ്രണവിനെ വേണ്ട രീതിയിൽ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയെന്ന അഭിപ്രായമാണ് ഉയർന്നുവരുന്നത്. 

പ്രണവിന്റെ ശക്തമായ വേഷമാണ് പടത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ഒപ്പം സീനുകൾക്ക് ബാഗ്രൗണ്ട് മ്യൂസിക്ക് നൽകുന്ന ഹൈലൈറ്റ് എടുത്തുപറയേണ്ടതാണ്. ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ആദ്യ ദിനം 5 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0