" ചിക്കൻ കറിയുടെ പേരിൽ കുടുംബ വഴക്ക്: ഭർതൃഹൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ, .
Women dies after family dispute over domestic matter
FamilyDisputeoverChickencurry.Womenhangsherselftodeath-in-laws'house
ചിക്കൻ കറിയുടെ പേരിൽ തുടങ്ങിയ വഴക്ക് ഒടുവിൽ ചെന്നവസാനിച്ചത് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയുടെ ദാരുണമായ മരണത്തിൽ!
സ്വന്തം ലേഖകൻ
സമൂഹ മനസ്സാക്ഷിയെ നടുക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീകാര്യത്ത് - തിരുവനന്തപുരം -ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാവ്യയുടെ (30) കുടുംബം രംഗത്ത്.
തിരുവനന്തപുരം:ചിക്കൻ കറി കൂടുതൽ കഴിച്ചു" എന്ന തികച്ചും നിസ്സാരമായ കാര്യത്തിന് ഭർതൃവീട്ടിൽ വലിയ വഴക്കാണുണ്ടായതെന്ന് കാവ്യയുടെ അമ്മ വെളിപ്പെടുത്തുന്നു.
മ.ര.ണ.ത്തിന് തൊട്ടുമുൻപ് കുളിമുറിയിൽ കയറി നിന്ന് കാവ്യ അമ്മയെ ഫോണിൽ വിളിച്ച് കരയുകയായിരുന്നു. തനിക്ക് അവിടെ ഒട്ടും സ്വസ്ഥതയില്ലെന്ന് അവൾ അവസാനമായി പറഞ്ഞ വാക്കുകൾ ഇപ്പോൾ ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്.
ശ്രീകാര്യം സ്വദേശിനിയായ കാവ്യയും വിളവൂർക്കൽ തെങ്ങത്താങ്കോട് സ്വദേശിയായ വിഷ്ണുവും തമ്മിലുള്ള വിവാഹം എട്ടുവർഷം മുൻപാണ് കഴിഞ്ഞത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞ നാൾ മുതൽ ജാതി അധിക്ഷേപങ്ങളും സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളും കാവ്യയ്ക്ക് നിരന്തരം നേരിടേണ്ടി വന്നിരുന്നു. സാമ്പത്തിക ബാധ്യതകൾ കാരണം മുൻപ് ഇവർ നാടുവിട്ടുപോയതായി ചില മാധ്യമങ്ങളിൽ റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ ഭർതൃമാതാവിന്റെ ക്രൂരമായ പീഡനം സഹിക്കവയ്യാതെയാണ് കുട്ടികളെയുമെടുത്ത് കാവ്യ നാടുവിട്ടതെന്ന് സഹോദരൻ ശ്യാം വ്യക്തമാക്കുന്നു.
അന്ന് പോലീസ് ഇവരെ കണ്ടെത്തിയ ശേഷം, മക്കളുടെയും ഭർത്താവിന്റെയും ഭാവി ഓർത്തുമാത്രമാണ് കാവ്യ വീണ്ടും ആ വീട്ടിൽ തുടർന്നത്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നുവെന്നത് നേരാണെങ്കിൽ പോലും, മരണത്തിന്റെ യഥാർത്ഥ കാരണം ഭർതൃമാതാവിന്റെ നിരന്തരമായ പീഡനം തന്നെയാണെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ വിഷ്ണുവിന്റെ വിളവൂർക്കൽ തെങ്ങത്താങ്കോട്ടുള്ള വീട്ടിലെ ജനാലയിൽ തൂങ്ങിയനിലയിലാണ് കാവ്യയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ.വ.ൻ രക്ഷിക്കാനായില്ല.
മലയിൻകീഴ് പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനൊടുവിൽ ഒരു യുവതിക്ക് ഈ ഗതി വന്നത് നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













