മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശ്രീദത്തനെ ഈ വർഷത്തെ അടൽ ഭാഷ സേവാ സമ്മാൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തു

Veteran journalist G Sreedattan has been selected for this years Atal Bhasha Seva Samman

Mar 17, 2026 - 21:09
 0
മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശ്രീദത്തനെ ഈ വർഷത്തെ അടൽ ഭാഷ സേവാ സമ്മാൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തു

മുതിർന്ന മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, ഇൻഡസ് സ്ക്രോൾസ് പ്രസാധന ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജി. ശ്രീദത്തനെ ഈ വർഷത്തെ അടൽ ഭാഷ സേവാ സമ്മാൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ഹിന്ദിസാഹിത്യകാരനായ രാഷ്ട്രകവി രാമധാരി സിംഗ് ‘ദിനകർ' സ്മൃതി ന്യാസ്, ന്യൂഡൽഹി ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യൻ ഭാഷകളുടെ പ്രചാരണം, സംരക്ഷണം, പ്രോത്സാഹനം എന്നിവയിൽ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനയെ അംഗീകരിച്ചുകൊണ്ടാണ് ഈ ബഹുമതി നൽകുന്നത്.

പുരസ്കാരം ഡോ. മുരളി മനോഹർ ജോഷി ജി, മുൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയുടെ അധ്യക്ഷതയിൽ, 2026 മാർച്ച് 20-ന് ടാൽകട്ടോര സ്റ്റേഡിയം, ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മുപ്പതുവര്ഷത്തോളമായി ദേശീയ തലസ്ഥാനത്ത് മാധ്യമപ്രവർത്തനം നടത്തുന്ന ശ്രീദത്തൻ, വെസ്റ്റേൺ പൊളിറ്റിക്കൽ തോട്സ് ആൻഡ് തീയറീസ് (ദീപ് ആൻഡ് ദീപ്), ഡബ്ലിങ് ഡ്രീംസ് (രൂപാ പുബ്ലിക്കേഷൻസ്), പ്രിൻസിപ്പൽസ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. പയനീർ, ഹിന്ദുസ്ഥാൻ ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ്, ഓർഗനൈസർ എന്നീ മാധ്യമസ്ഥാപങ്ങളിലും, ദേശീയവും അന്തർദേശീയവുമായ പുബ്ലിക്കേഷനുകളിൽ ജോലി നോക്കിയിട്ടുണ്ട്. അതിനു പുറമെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ഗസ്റ്റ് ലെക്സചറാറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാഷണൽ ചാനലുകളിൽ പാനലിസ്റ് ആയും വരാറുള്ള അദ്ദേഹത്തിന്റെ കോളങ്ങൾ ഹിന്ദി, ഇംഗ്ലീഷ്, മലയാളം പ്രസദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പത്തനംതിട്ട ജില്ലയിൽ തട്ട സ്വദേശിയാണ് ശ്രീദത്തൻ.   

ഭാര്യ: ബിന്ദു ശ്രീദത്തൻ (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ഫിനാൻസ് മിനിസ്ട്രി), മക്കൾ: ഗൗരി എസ് നായർ, അദിതി എസ് നായർ

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0