സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Union Home Minister Amit Shah stated that Kerala possesses a robust cooperative system
സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കുക പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഹകരണത്തിലൂടെ സമൃദ്ധി എന്ന പദ്ധതി മേഖലയിലെ സ്ത്രീകൾക്ക് കരുത്തു പകരും. കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണ്. സ്ത്രീകൾക്കായി 36 കോടി ബാങ്ക് അകൗണ്ട് തുറക്കാൻ മോദി ഭരണത്തിൽ കഴിഞ്ഞുവെന്നും അമിത് ഷാ വ്യക്തമാക്കി. കുണ്ടറ മുളവനയിലെ പവിത്രം കൺെവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് ‘സഹകരണത്തിലൂടെ സമൃദ്ധി’പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










