വടകരയിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ആർ.എം.പി.ഐ നേതാവ് കെ.കെ.രമയ്ക്ക് വൻ ഭൂരിപക്ഷം നേടുമെന്ന് സർവേ ...

Apr 21, 2026 - 12:07
Apr 21, 2026 - 12:10
 0
വടകരയിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ആർ.എം.പി.ഐ നേതാവ് കെ.കെ.രമയ്ക്ക് വൻ ഭൂരിപക്ഷം നേടുമെന്ന് സർവേ ...

വടകരയിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.കെ.രമയ്ക്ക് വൻ ഭൂരിപക്ഷം കിട്ടുമെന്ന് സർവേ ....

ചെമ്പകശ്ശേരി ചന്ദ്രബാബു,

തിരുവനന്തപുരം: 2026നീയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംങ് എം.എൽ.എയുമായ കെ.കെ.രമ മുൻ നീയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനേക്കാൾ 5000ളം കൂടുതൽക്ഷം നേടുമെന്ന് " വടകര സർവേ " യിൽ വിലയിരുത്തുന്നു.സി.പി.എമ്മിൻ്റെ അറിവോടെ കൊല ചെയ്യപ്പെട്ട രാഷ്ട്രീയ ആദർശ വാദി ടി.പി.ചന്ദ്രശേഖരൻ്റെ സഹധർമ്മണിയാണ് കെ.കെ.രമ.ടി.പി.ചന്ദ്രശേഖരൻ എന്ന സമുന്നതനായ നേതാവിനെ നഷ്ടപ്പെട്ടപ്പോൾ വടകരയിലെ ജനങ്ങൾ തേങ്ങി കരഞ്ഞു. കാലങ്ങളായി അവർ കണ്ട സ്വപ്ന സൗദംകെ.കെ.രമ യിലുടെ സാക്ഷാത്കരിക്കുവാൻ കഴിഞ്ഞെന്ന് ജനങ്ങൾ പറയുന്നു. ശത്രുക്കൾക്ക് എന്ത് ആക്ഷേപങ്ങളും പറഞ്ഞ് പരത്താം. മറിച്ച്, ഒരേ ഒരു ആദർശത്തിൽ ഉറച്ച മനസ്സോടെ നിൽക്കുന്ന കെ.കെ.രമയെപ്പോലുള്ള നേതാക്കൾ വടകരയുടെ ഉന്നതിയ്ക്ക് ആവശ്യമുണ്ടന്ന് നാട്ടുകാർ പറയുന്നു. ഇവിടെ രാഷ്ട്രീയത്തേക്കാൾ ഉപരി മാനുഷിക ബന്ധങ്ങൾക്കാണ് പരിഗണന.ജനങ്ങളുടെ ആവശ്യങ്ങൾക്ക് തനതായ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ 90% വും കെ.കെ.രമ വിജയിച്ചിട്ടുണ്ടന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ഈ തെരഞ്ഞെടുപ്പിലും അയ്യായിരത്തിൽ കൂടുതൽ വോട്ടുകൾ കിട്ടി ഈ വനിതാ നേതാവ് ജയിക്കുമെന്നും പറയുന്നു.

യഥാർത്ഥ്യത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. സ്വന്തം ഭർത്താവ് ടി.പി.യുടെ സ്വപ്നങ്ങൾ പടുത്തുയർത്താൻ നാട്ടുകാരോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ ഈ കടത്തനാട്ടുകാരിക്ക് ഊർജ്ജവും മനസ്സും ഉണ്ടെന്ന് ഇക്കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് കഴിഞ്ഞു എന്ന് മനസ്സിലാക്കാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0