റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്ക ലക്ഷ്യമിടുന്നു

The US aims to impose import duties on products from countries that buy Russian oil

Jan 8, 2026 - 21:09
 0
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക്  ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്ക ലക്ഷ്യമിടുന്നു

റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്ക ലക്ഷ്യമിടുന്നു. മാസങ്ങളായി സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിക്കൊണ്ടിരുന്ന ഉഭയകക്ഷി ഉപരോധ ബില്ലിനാണ് ട്രംപ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. റഷ്യയുടെ യുദ്ധസന്നാഹങ്ങൾക്ക് പണം കണ്ടെത്താൻ സഹായിക്കുന്ന രാജ്യങ്ങളെ നിയന്ത്രിക്കാനാണ് ഈ നീക്കം. ബില്ല് അടുത്ത ആഴ്ച തന്നെ സെനറ്റിൽ വോട്ടിനിട്ടേക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കിടയിലും റഷ്യയുടെ വരുമാന മാർഗ്ഗങ്ങൾ തടയാനാണ് അമേരിക്കയുടെ ഈ നീക്കം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0