മതംമാറ്റത്തിന് മുൻപുള്ള ജാതീയമായ പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് പിന്നോക്ക മുസ്ലിം സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ല
The Supreme Court has ruled that an individual converting from Hinduism to Islam is not entitled to reservation benefits
മതംമാറ്റത്തിന് മുൻപുള്ള ജാതീയമായ പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് പിന്നോക്ക മുസ്ലിം സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. ഹൈന്ദവ മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തുന്ന വ്യക്തിക്ക് ആനുകൂല്യം ലഭിക്കില്ല. ത മിഴ്‌നാട് സർക്കാരിന്റെ 2024-ലെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി പൂർണമായി ശരിവെച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. മതംമാറ്റത്തിന് മുൻപുള്ള സാമൂഹിക പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് ആവശ്യപ്പെടാൻ സാധിക്കില്ല. ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കിൽ മറ്റു മതങ്ങളിലേക്ക് മാറുന്നതോടെ മുൻപുണ്ടായിരുന്ന ജാതി പദവി സ്വമേധയാ പുതിയ മതത്തിലെ പിന്നോക്ക വിഭാഗങ്ങളിലേക്ക് മാറ്റപ്പെടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










