ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുമെന്ന് ജോർജിയ മെലോണി സർക്കാർ

The Giorgia Meloni government in Italy plans to ban face covering garments in schools

Sep 25, 2026 - 17:23
 0
ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുമെന്ന് ജോർജിയ മെലോണി സർക്കാർ

ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുമെന്ന് ജോർജിയ മെലോണി സർക്കാർ. വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികൾ രൂപപ്പെടുത്തും. ഇതോടെ സ്‌കൂളുകളിൽ ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കുന്നതിനും അടുത്ത വർഷം മുതൽ ഇറ്റാലിയൻ ഭാഷ സംസാരിക്കാത്ത വിദ്യാർഥികളുടെ എണ്ണം ഒരു ക്ലാസിൽ 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുമുള്ള നടപടികൾക്ക് തുടക്കമായി. പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി 1,000 യൂറോ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

എന്നാൽ മെലോണി സ‍‍ർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ സൈനിക ജനറൽ റോബർട്ടോ വണ്ണാച്ചിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ ഫ്യൂച്ചറിന്റെ വർധിച്ചുവരുന്ന സ്വാധീനം നേരിടുന്നതിനാണ് സർക്കാർ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. റീമൈഗ്രേഷൻ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന നാഷണൽ ഫ്യൂച്ച‍ർ പാർട്ടി ജൂലൈയിൽ തന്നെ സ്‌കൂളുകളിൽ ബുർഖ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0