കേരളത്തിലെ സ്കൂളുകളിൽ വേനൽക്കാല അവധിക്കാല ക്ലാസുകൾ നിരോധിച്ചു

Apr 18, 2026 - 22:14
 0
കേരളത്തിലെ സ്കൂളുകളിൽ വേനൽക്കാല അവധിക്കാല ക്ലാസുകൾ നിരോധിച്ചു

കേരളത്തിലെ സ്കൂളുകളിൽ വേനൽക്കാല അവധിക്കാല ക്ലാസുകൾ നിരോധിച്ചു. നേരത്തെ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് വെക്കേഷന്‍ ക്ലാസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെങ്കിലും അത് ലംഘിച്ച് ചില സ്‌കൂളുകള്‍ ക്ലാസുകള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുളള സര്‍ക്കുലര്‍  പുറത്തിറക്കിയത്. വെക്കേഷന്‍ ക്യാപുകള്‍ നടത്തണമെങ്കില്‍ അതിനായി പ്രത്യേക അനുമതി വാങ്ങണം. കര്‍ശന നിയന്ത്രണങ്ങളോടെ ഏഴ് ദിവസം വരെ ഇത്തരം ക്യാംപുകള്‍ക്ക് അനുമതി നല്‍കും. അങ്ങനെ ക്യാംപ് നടത്തുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തണം. ഉദ്യോഗസ്ഥര്‍ ഇത് പരിശോധന നടത്തി മാത്രമെ അനുവാദം നല്‍കുകയുള്ളു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0