ശിവരാത്രി എഴുന്നള്ളിപ്പിന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വരവേൽപ്പ്
ശിവരാത്രി എതിരേൽപ്പിന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വരവേല്പ്
മാന്നാർ :മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിനു സമാപനം കുറിച്ചു നടന്ന എതിരേൽപ്പ് ഘോഷയാത്രയ്ക്ക് മാന്നാർ മുസ്ലിംജമാഅത്ത് കമ്മിറ്റി നൽകിയ വരവേൽപ് മാന്നാറിന്റെ മതമൈത്രിക്ക് മാറ്റുകൂട്ടി. കടപ്ര കൈനിക്കരമഠം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാരംഭിച്ച എതിരേൽപ്പ് മാന്നാർ പൊലീസ് എസ്.എച്ച്.ഒ ഡി.രജീഷ് കുമാർ ഭദ്രദീപം കൊളുത്തി. തുടർന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട എതിരേൽപ്പ് ഘോഷയാത്രക്ക് മാന്നാർ മുസ്ലിംജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻപള്ളി ജുമാ മസ്ജിദിന്റെ പ്രധാന പ്രവേശന കവാടത്തിൽ വരവേൽപ് നൽകി. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഹരികുമാർ ശിവം, അനിൽ നായർ ഉത്രാടം, അനുകുമാർ ഭാനുഭവനം, അനീഷ് റാം ശ്രീവല്ലഭം, മഹാദേവ സേവാസമിതി പ്രസിഡന്റ് കലാധരൻ കൈലാസം എന്നിവരെ ജമാഅത്ത് ഭാരവാഹികൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജമാഅത്ത് പ്രസിഡന്റ് എൻ.എ.റഷീദ് പടിപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി എ.എ കലാം, വൈസ് പ്രസിഡന്റ് എം.കെ.മിർസാദ്, സെക്രട്ടറി അബ്ദുൽ കലാം തറയിൽപള്ളത്ത്, ഖജാൻജി കെ.എം.ഷിയാദ് ബ്രദേഴ്സ് എന്നിവർ നേതൃത്വം നൽകി
തുടർന്ന് കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും എതിരേൽപ് ഘോഷയാത്രക്ക് സ്വീകരണം നൽകി. കുരട്ടിശ്ശേരിയിലമ്മ ക്ഷേത്ര സമിതി ഭാരവാഹികളായ സജി കുട്ടപ്പൻ, പ്രഭ കുമാർ, സജി വിശ്വനാഥൻ, ശിവൻ പിള്ള, അജിത് കുമാർ, ഗിരീഷ്, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













