ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: കുളിമുറിയും ശുചി മുറിയും സൗജന്യമാക്കി -സുപ്രാധന തീരുമാനവുമായി ദേവസ്വം ബോർഡ്

Oct 16, 2026 - 09:04
 0
ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: കുളിമുറിയും ശുചി മുറിയും സൗജന്യമാക്കി -സുപ്രാധന തീരുമാനവുമായി ദേവസ്വം ബോർഡ്

ശബരിമല തീർഥാടകർക്ക് ആശ്വാസം: ശുചിമുറിയും കുളിമുറിയും സൗജന്യമാക്കി, സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി ദേവസ്വം ബോർഡിന്റെ സുപ്രധാന തീരുമാനം. ശബരിമലയിലെ പണം നൽകി ഉപയോഗിച്ചിരുന്ന എല്ലാ ശുചിമുറികളും കുളിമുറികളും ഇനി മുതൽ ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാം. തീർഥാടകരുടെ സൗകര്യം മുൻനിർത്തിയാണ് നിലവിലെ പണമീടാക്കൽ സംവിധാനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത തീർഥാടന പാത എന്നിവിടങ്ങളിലെ ശുചിമുറികളും കുളിമുറികളുമാണ് സൗജന്യമാക്കിയത്. നേരത്തെ ഇവ ഉപയോഗിക്കുന്നതിന് ഭക്തരിൽനിന്ന് നിശ്ചിത തുക ഈടാക്കിയിരുന്നു. പുതിയ തീരുമാനം നടപ്പാകുന്നതോടെ ഈ കേന്ദ്രങ്ങളിൽ ശുചിമുറി, കുളിമുറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഇനി പണം നൽകേണ്ടതില്ല.

 ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും ഉപയോഗിക്കുന്നതിനായി പണം പിരിക്കുന്നതിനെക്കുറിച്ചും നേരത്തെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. തീർഥാടകർ നേരിടുന്ന ഇത്തരം ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ദേവസ്വം ബോർഡിന്റെ നടപടി. വിപ്ലവകരമായ തീരുമാനമാണിതെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

അതേസമയം, സൗകര്യങ്ങൾ സൗജന്യമാക്കിയെങ്കിലും താൽപര്യമുള്ള ഭക്തർക്ക് സംഭാവന നൽകാനുള്ള അവസരം ഉണ്ടായിരിക്കും. ഇത് പൂർണമായും ഭക്തരുടെ താൽപര്യത്തിന് അനുസരിച്ചായിരിക്കും. തീർഥാടനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് പുതിയ തീരുമാനം. പ്രത്യേകിച്ച് ദീർഘദൂരം സഞ്ചരിച്ച് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ അധിക ചെലവില്ലാതെ ലഭ്യമാക്കുന്നത് ആശ്വാസമാകും

Relief for Sabarimala pilgrims: Toilets and bathrooms made free of charge

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0