സംസ്ഥാന വ്യാപക ഹർത്താലിൽ പലയിടത്തും പ്രതിഷേധം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു
Protests at many places in the state wide hartal Vehicles were blocked at many places
സംസ്ഥാന വ്യാപക ഹർത്താലിൽ പലയിടത്തും പ്രതിഷേധം. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്തതാണ് ഹർത്താൽ. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പല ജില്ലകളിലും കെഎസ്ആർടിസി ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രതിഷേധം നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. കണ്ണൂരും എറണാകുളത്തും തിരുവനന്തപുരത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











